മനസ്സുണ്ടെങ്കിൽ പണമല്ല തടസ്സം; ഭിന്നശേഷിക്കാർക്ക് തണലായി കുറ്റ്യാടിക്കാരുടെ പ്രിയപ്പെട്ട ജോസേട്ടന്‍

മനസ്സുണ്ടെങ്കിൽ പണമല്ല തടസ്സം; ഭിന്നശേഷിക്കാർക്ക് തണലായി കുറ്റ്യാടിക്കാരുടെ പ്രിയപ്പെട്ട ജോസേട്ടന്‍
May 10, 2026 02:57 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com/) കുറ്റ്യാടിക്കാരുടെ പ്രിയപ്പെട്ട ജോസേട്ടൻ വക ഭിന്നശേഷിക്കാരായ രണ്ടുപേർക്ക് സൗഹൃദസമ്മാനം. ഇടുക്കിയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് കുറ്റ്യാടിയിലെത്തിയ ജോസ്, താൻ ജോലി ചെയ്തു കിട്ടിയ കൂലിയിൽ നിന്ന് മിച്ചം പിടിച്ച തുകയാണ് ഇവർക്കായി നൽകിയത്. ടൗണിലെ രണ്ട് ഭിന്നശേഷിക്കാർക്ക് 1,000 രൂപ വീതവും ലുങ്കിമുണ്ടും അദ്ദേഹം സമ്മാനിച്ചു.

കഴിഞ്ഞ 23 വർഷമായി വികലാംഗ സംയുക്ത സമിതി രക്ഷാധികാരിയായിരുന്ന ജോസ്, രണ്ട് വർഷമായി കുറ്റ്യാടി ടൗണിലാണ് താമസം. കുറ്റ്യാടി ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി തെരുവോരങ്ങളിൽ സ്ഥാപിച്ച ചെടികൾക്ക് മുടങ്ങാതെ വെള്ളമൊഴിക്കുന്നത് ഇദ്ദേഹമാണ്.

പരിസരവാസികൾ ചെറിയ ജോലികൾക്കായി വിളിച്ചാൽ അവിടെ എത്തുകയും, അതിൽ നിന്ന് ലഭിക്കുന്ന വരുമാനം പ്രയാസമനുഭവിക്കുന്നവർക്ക് നൽകുകയുമാണ് ഇദ്ദേഹത്തിന്റെ രീതി. പി.എം ഗോൾഡ് മാനേജർ റഫീഖ്, അറക്കൽ ചന്ദ്രൻ എന്നിവരും ചടങ്ങിൽ ഒപ്പമുണ്ടായിരുന്നു.

Content Highlight: Money is not an obstacle if you have the will; Kuttiyadi's beloved Josettan provides shade for the differently-abled

Next TV

Related Stories
നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു; കർശന നിയമനടപടികളിലേക്ക് നീങ്ങാൻ ആരോഗ്യവകുപ്പ്

Jun 6, 2026 03:25 PM

നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു; കർശന നിയമനടപടികളിലേക്ക് നീങ്ങാൻ ആരോഗ്യവകുപ്പ്

നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു; കർശന നിയമനടപടികളിലേക്ക് നീങ്ങാൻ...

Read More >>
കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ്

Jun 6, 2026 11:13 AM

കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ്

കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ...

Read More >>
മണ്ണും മനസ്സും പച്ചപ്പിലേക്ക്; കുറ്റ്യാടിയിൽ 'വിദ്യാലയങ്ങളിൽ ഒരു വൃക്ഷത്തൈ' പദ്ധതിക്ക് ഹരിതാഭമായ തുടക്കം

Jun 6, 2026 10:38 AM

മണ്ണും മനസ്സും പച്ചപ്പിലേക്ക്; കുറ്റ്യാടിയിൽ 'വിദ്യാലയങ്ങളിൽ ഒരു വൃക്ഷത്തൈ' പദ്ധതിക്ക് ഹരിതാഭമായ തുടക്കം

കുറ്റ്യാടിയിൽ 'വിദ്യാലയങ്ങളിൽ ഒരു വൃക്ഷത്തൈ' പദ്ധതിക്ക് ഹരിതാഭമായ...

Read More >>
ഹരിതസേവനത്തിന് ആദരം; പരിസ്ഥിതി ദിനത്തിൽ ഹരിതകർമസേന വളണ്ടിയർമാരെ ആദരിച്ചു

Jun 6, 2026 10:08 AM

ഹരിതസേവനത്തിന് ആദരം; പരിസ്ഥിതി ദിനത്തിൽ ഹരിതകർമസേന വളണ്ടിയർമാരെ ആദരിച്ചു

പരിസ്ഥിതി ദിനത്തിൽ ഹരിതകർമസേന വളണ്ടിയർമാരെ...

Read More >>
Top Stories

News Roundup

GCC News

Entertainment News