കുറ്റ്യാടി : (kuttiadi.truevisionnews.com/) സമൂഹത്തിൽ ഉന്നത സംസ്കാരവും മാനുഷിക മൂല്യങ്ങളും കെട്ടിപ്പടുക്കുന്നതിൽ വായന നിസ്തുലമായ പങ്ക് വഹിക്കുന്നുവെന്നും, ധാർമികബോധത്തെ ഉണർത്താൻ നല്ല വായനയ്ക്ക് സാധിക്കുമെന്നും നവോത്ഥാന യുവജന പ്രസ്ഥാനമായ ഐ.എസ്.എം അഭിപ്രായപ്പെട്ടു. കേരളത്തിലെ മുഴുവൻ ലൈബ്രറികളിലും 'വിചിന്തനം' വാരിക സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുറ്റ്യാടി നരിക്കൂട്ടുംചാലിലെ വേദിക ഗ്രന്ഥാലയത്തിൽ നടന്നു.
കെ.എൻ.എം കോഴിക്കോട് നോർത്ത് ജില്ലാ സമിതി അംഗം സൂപ്പി എൻജിനീയർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ജെ.ഡി ബാബു ആദ്യ കോപ്പി ഏറ്റുവാങ്ങി. ഐ.എസ്.എം ജില്ലാ പ്രസിഡന്റ് നൗഷാദ് കരുവണ്ണൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിചിന്തനം ജില്ലാ കൺവീനർ അബ്ദുറഷീദ് തിരുവള്ളൂർ, ജില്ലാ നേതാക്കളായ നജീബ് മാസ്റ്റർ ആയഞ്ചേരി, സഅദ് നരിപ്പറ്റ എന്നിവർ സംസാരിച്ചു.
Content Highlight: 'Contemplation'; Reading will awaken morality: ISM







































