കുറ്റ്യാടി: (kuttiadi.truevisionnews.com/) കുറ്റ്യാടിയിൽ മോട്ടോർ സൈക്കിൾ സ്കൂട്ടറിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മോട്ടോർ സൈക്കിൾ യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു.
കിഴക്കേലത്ത് വീട്ടിൽ മുഹമ്മദ് ഹാദിൻ നവാസിനാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ മെയ് 5-ന് രാത്രി 10 മണിയോടെ അടുക്കത്ത് ശ്രീനാരായണഗുരു ജനമഠത്തിന് സമീപത്തായിരുന്നു അപകടം. കുറ്റ്യാടി ഭാഗത്തുനിന്നും അടുക്കത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ഹാദിൻ. ഈ സമയം അതേ ദിശയിൽ അമിതവേഗതയിലും അശ്രദ്ധമായും പാഞ്ഞെത്തിയ മോട്ടോർ സൈക്കിൾ ഹാദിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഹാദിന്റെ വലതുകൈ തള്ളവിരലിന്റെ എല്ലുപൊട്ടി ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ മോട്ടോർ സൈക്കിൾ യാത്രക്കാരനെതിരെ കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Content Highlight: Youth seriously injured in bike collision in Kuttiadi: Police have registered a case















































