കുറ്റ്യാടി: (kuttiadi.truevisionnews.com/) വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തൊട്ടിൽപ്പാലത്തും തളിക്കരയിലും കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. ഇന്നലെ വൈകീട്ടോടെയാണ് രണ്ടിടങ്ങളിലും മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ രംഗത്തിറങ്ങിയത്. 'പട നയിച്ച പടനായകൻ നാട് നയിക്കട്ടെ' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. കനത്ത മഴ അവഗണിച്ചും നൂറുകണക്കിന് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു.
തൊട്ടിൽപ്പാലത്ത് നടന്ന പ്രകടനത്തിന് വി.പി. സുരേഷ്, സി.പി. ജിനചന്ദ്രൻ, പി.കെ. ബാബു, പി.പി. ദിനേശൻ, വയലിൽ ജോർജ്, ജാഫർ മുസ, ബിജു കുറ്റിക്കാട്ടിൽ, എൻ.കെ. ജോയ്, പി.പി. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. തളിക്കരയിൽ ഒ.പി. മനോജ്, അംബുജാക്ഷൻ, കെ.പി. പത്മനാഭൻ, യു.വി. രവി, അസീസ് തളിയിൽ, വിശ്വൻ കാപ്പുങ്കര എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ വ്യാഴാഴ്ച കുറ്റ്യാടിയിലും സമാനമായ രീതിയിൽ നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകർ അണിനിരന്ന പ്രകടനം നടന്നിരുന്നു.
V.D. Satheesanai workers show strength at Thottilpalam















































