കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സംഭവം; കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സംഭവം;  കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു
May 9, 2026 12:22 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com/)കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

വടയം തെറ്റത്ത് ഹൗസിൽ അനുജിത്തിനാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ മാസം 30-ന് രാവിലെ 11.30-ഓടെ നീലേച്ചുകുന്ന് - വടയം റോഡ് ജംഗ്ഷന് സമീപമായിരുന്നു അപകടം.

നീലേച്ചുകുന്ന് ഭാഗത്ത് നിന്നും കുറ്റ്യാടിയിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന അനുജിത്തിനെ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ കാറാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ വലതുകാലിന്റെ എല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റു. അനുജിത്തിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Police register case against car driver

Next TV

Related Stories
ആഞ്ഞടിച്ച് കാറ്റും മഴയും; കുറ്റ്യാടിയിൽ മലയോരമേഖലയിൽ വ്യാപക നാശനഷ്ടം, തെങ്ങ് വീണ് വീട് തകർന്നു

May 9, 2026 11:04 AM

ആഞ്ഞടിച്ച് കാറ്റും മഴയും; കുറ്റ്യാടിയിൽ മലയോരമേഖലയിൽ വ്യാപക നാശനഷ്ടം, തെങ്ങ് വീണ് വീട് തകർന്നു

കുറ്റ്യാടിയിൽ മലയോരമേഖലയിൽ വ്യാപക നാശനഷ്ടം, തെങ്ങ് വീണ് വീട്...

Read More >>
അവർക്ക് തണലായി ഇനി സ്നേഹക്കൂട്; പന്തിരിക്കരയിൽ 'പൊരേക്കൂടൽ' നാട്ടുത്സവമാക്കാൻ 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു

May 8, 2026 04:08 PM

അവർക്ക് തണലായി ഇനി സ്നേഹക്കൂട്; പന്തിരിക്കരയിൽ 'പൊരേക്കൂടൽ' നാട്ടുത്സവമാക്കാൻ 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു

അവർക്ക് തണലായി ഇനി സ്നേഹക്കൂട്; പന്തിരിക്കരയിൽ 'പൊരേക്കൂടൽ' നാട്ടുത്സവമാക്കാൻ 1001 അംഗ സംഘാടക സമിതി...

Read More >>
പിടിച്ചത് കയ്യോടെ!;  കുറ്റ്യാടിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾ പോലീസ് പിടിയിൽ

May 8, 2026 11:30 AM

പിടിച്ചത് കയ്യോടെ!; കുറ്റ്യാടിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾ പോലീസ് പിടിയിൽ

കുറ്റ്യാടിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചയാൾ പോലീസ്...

Read More >>
'പടനയിച്ചവൻ നാട് ഭരിക്കട്ടെ': വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ പ്രകടനം നടത്തി

May 8, 2026 11:00 AM

'പടനയിച്ചവൻ നാട് ഭരിക്കട്ടെ': വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ പ്രകടനം നടത്തി

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ പ്രകടനം നടത്തി...

Read More >>
നെല്ലിക്കുന്ന് അക്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ്

May 8, 2026 10:50 AM

നെല്ലിക്കുന്ന് അക്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ്

നെല്ലിക്കുന്ന് അക്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം...

Read More >>
Top Stories

News Roundup