ഐസ്ക്രീം പാർലറുകളിൽ വലിയ വില കൊടുത്ത് വാങ്ങുന്ന ടെൻഡർ കോക്കനട്ട് ഐസ്ക്രീം ഇനി നമുക്ക് വീട്ടിൽ തന്നെ വളരെ ലാഭത്തിൽ ഉണ്ടാക്കിയാലോ? അതും മെഷീനോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതെ. നല്ല വെണ്ണ പോലെ അലിഞ്ഞു പോകുന്ന ഈ നാച്ചുറൽ ഐസ്ക്രീം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം...
ആവശ്യമായ ചേരുവകൾ
കരിക്കിൻ കാമ്പ് : 1.5 കപ്പ് (നല്ല വെണ്ണ പോലെയുള്ള കാമ്പ്)
കരിക്കിൻ വെള്ളം: 3-4 ടേബിൾ സ്പൂൺ


വിപ്പിംഗ് ക്രീം : 1 കപ്പ് (നല്ല തണുപ്പിച്ചത്)
മിൽക്ക് മെയ്ഡ് : ½ കപ്പ് (മധുരത്തിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് കരിക്കിൻ കാമ്പ് അല്പം കരിക്കിൻ വെള്ളം ചേർത്ത് മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കുക. ബാക്കിയുള്ള പകുതി കപ്പ് കാമ്പ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞു വെക്കുക (ഐസ്ക്രീം കഴിക്കുമ്പോൾ ഈ കഷ്ണങ്ങൾ വായയിൽ വരുന്നത് നല്ല രുചിയായിരിക്കും).
ഒരു ബൗളിൽ തണുപ്പിച്ച വിപ്പിംഗ് ക്രീം എടുത്ത് ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് നല്ലതുപോലെക്രീം കട്ടിയായി വരുന്നത് വരെ പതപ്പിക്കുക . വിപ്പ് ചെയ്ത ക്രീമിലേക്ക് മിൽക്ക് മെയ്ഡും അരച്ചു വെച്ചിരിക്കുന്ന കരിക്കിൻ പേസ്റ്റും ചേർക്കുക. ഇത് ഒരു സ്പൂൺ ഉപയോഗിച്ച് സാവധാനം ഇളക്കി യോജിപ്പിക്കുക .
ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന കരിക്കിൻ കഷ്ണങ്ങൾ കൂടി ചേർത്ത് ഒന്ന് ഇളക്കുക. ഈ മിശ്രിതം ഒരു എയർ ടൈറ്റ് ബോക്സിലേക്ക് മാറ്റി മുകൾഭാഗം നിരപ്പാക്കുക. ഇതിനു മുകളിൽ ഒരു പ്ലാസ്റ്റിക് കവർ അല്ലെങ്കിൽ ഫോയിൽ പേപ്പർ വെച്ച് മൂടുന്നത് ഐസ്ക്രീമിന് മുകളിൽ ഐസ് ക്രിസ്റ്റലുകൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും. 8-10 മണിക്കൂർ ഫ്രീസറിൽ വെച്ച് സെറ്റ് ചെയ്യുക.
Do you have charcoal? Then you can make natural ice cream at home; no more buying it from outside!














































