കുറ്റ്യാടി: (https://kuttiadi.truevisionnews.com/) ആയഞ്ചേരിയിൽ വീട്ടമ്മയുടെ പേരിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ ഉൾപ്പെടെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല. പോസ്റ്റൽ വോട്ട് ചെയ്ത് കഴിഞ്ഞു എന്നാണ് ആയഞ്ചേരി പൂവുള്ളകണ്ടി സീനത്ത് തറോപൊയിൽ റഹ്മാനിയ സ്കൂളിലെ 47 നമ്പർ ബൂത്തിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞത്. വീട്ടമ്മയായ ഇവരുടെ വോട്ട് എങ്ങനെ പോസ്റ്റല് വോട്ടായി മറ്റൊരാൾ ചെയ്തു എന്ന് വിശദീകരിക്കാനുള്ള ബാധ്യത ഉദ്യോഗസ്ഥർക്ക് ഉണ്ട്.
ഈ വർഷം ഇനിയും പോസ്റ്റൽ ബാലറ്റ് കിട്ടാത്ത ഉദ്യോഗസ്ഥർ ധാരാളം ഉണ്ട്. അവർക്ക് വോട്ട് ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റൽ വോട്ടിന്റെ കാര്യത്തിൽ പോയ വർഷവും വലിയ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. യുഡിഎഫിന് ലഭിച്ച 300 ഓളം വോട്ടുകൾ അന്ന് 'ഉദ്യോഗസ്ഥർ ഒപ്പിട്ടില്ല ' എന്ന കാരണം പറഞ്ഞ് അസാധുവാക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഒപ്പിടാത്തത്തിന് നമ്മൾ എന്ത് പിഴച്ചു? പോയ തവണ അങ്ങനെ എങ്കിൽ ഇത്തവണ ബാലറ്റ് അയക്കാതെയും വോട്ട് ചെയ്തു പോയി എന്ന് പറഞ്ഞും ഒക്കെയാണ് കൃത്രിമങ്ങൾ നടക്കുന്നത്. ജനവിധി ഇത്തരത്തിൽ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും പാറക്കൽ അബ്ദുല്ല പറഞ്ഞു.
Fake votes; Parakkal Abdullah says he will proceed with legal action


































