Apr 11, 2026 10:46 AM

കുറ്റ്യാടി : (https://kuttiadi.truevisionnews.com/) തിരഞ്ഞെടുപ്പ് ദിവസം നടു പൊയിൽ യുപി സ്കൂൾ ബുത്തിൽ കയറി യുഡിഎഫ് ബൂത്ത് ഏജന്റും സെക്രട്ടറിയുമായ രാഹുൽ ചാലിൽ, തേവർകണ്ടി ഷഫീഖ് എന്നിവരെ മർദിച്ച സംഭവത്തിലെ പ്രതികളെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് 4ന് പ്രതിഷേധ സംഗമം നടത്തുമെന്ന് യുഡിഎഫ് മണ്ഡലം സ്ഥാനാർഥി പാറക്കൽ അബ്‌ദുല്ല, യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.എം.ചന്ദ്രൻ, ജനറൽ കൺവീനർ കെ.ടി.അബ്‌ദുറഹ്‌മാൻ എന്നിവർ പറഞ്ഞു.122-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് ചെയ്യാൻ വന്നയാളെ തടഞ്ഞതിനെ തുടർന്ന് ബൂത്തി നുള്ളിൽ കയറി യുഡിഎഫ് ബൂത്ത് ഏജൻ്റമാരെ ക്രൂരമായി മർദിച്ചത്. പോലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നുവെന്ന് പാറക്കൽ ആരോപിച്ചു.

അതിക്രമം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ പോലീസ് ശക്തമായി നടപടി സ്വീകരിക്കണം. ബൂത്ത് പിടിച്ചെടുക്കാനുള്ള ആസൂത്രിതമായ നീക്കമാണ് സിപിഎം നടത്തിയതെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. വലിയൊരു സംഘമാണ് അക്രമം നടത്തിയതെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.


Content Highlight: Violence at Nadupoyil UP school: Parakkal Abdullah says police stood by as spectators; Protest today

Next TV

Top Stories










News Roundup






GCC News






Entertainment News