കുറ്റ്യാടി: (https://kuttiadi.truevisionnews.com/) കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ല വോട്ട് രേഖപ്പെടുത്തി. ഭാര്യ ജമീലയ്ക്കൊപ്പം ഏറാമല മാരാങ്കണ്ടി എൽപി സ്കൂളിലെ 31-ാം നമ്പർ ബൂത്തിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
തുടർന്ന് മണ്ഡല പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം മൊകേരിയിലെത്തി. മൊകേരിയിലെ വിവിധ ബൂത്തുകൾ സന്ദർശിക്കുന്ന അദ്ദേഹം വോട്ടർമാരെയും പ്രവർത്തകരെയും നേരിൽ കണ്ട് പോളിംഗ് നില വിലയിരുത്തി.
Parakkal Abdullah casts his vote in Kuttiadi











































