കുറ്റ്യാടി :(kuttiadi.truevisionnews.com) തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ സമാപന ദിവസം വോട്ടർമാർക്കിടയിൽ ആവേശം പകർന്ന് കുറ്റ്യാടി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മണ്ഡലത്തിൽ റോഡ് ഷോ നടത്തി. രാവിലെ ഒമ്പത് മണിക്ക് ആയഞ്ചേരിയിൽ നിന്ന് ആരംഭിച്ച് മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലൂടെ പര്യടനം നടത്തി വില്ല്യാപ്പള്ളിയിൽ അവസാനിപ്പിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി. സുരേഷ് ബാബു , സെക്രട്ടറി പി.സി. ഷൈജു , ട്രഷറർ ടി.എൻ. മനോജ് നേതാക്കളായ കെ.കെ. ദിനേശൻ , വിനോദ് ചെറിയ ത്ത് , നീലിയോട്ട് നാണു ,അഡ്വ: ബിനൂ ബ്, എൻ.കെ. രാമചന്ദ്രൻ , ടി.കെ. രാഘവൻ്, കെ.പി. പവിത്രൻ കെ.കെ. ജയപ്രകാശ് , പി.പി.മുകുന്ദൻ , മഹേഷ് പയ്യട , ഇ കെ . അബ്ദുൾമജീദ് എന്നിവർ നേതൃത്വം നൽകി.
Kunjhammad Kutty creates excitement among voters in Kuttiyadi




































