കുറ്റ്യാടി: കുറ്റ്യാടി മണ്ഡലത്തിൽ വോട്ടർ അറിയാതെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള. 'ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ്' എന്ന് അദ്ദേഹം ആരോപിച്ചു.
ആയഞ്ചേരി പഞ്ചായത്തിലെ 47-ാം നമ്പർ ബൂത്തിലാണ് വോട്ട് അട്ടിമറി നടന്നതായി പരാതി ഉയർന്നത്. പൂമുള്ളകണ്ടി സീനത്ത് എന്ന വോട്ടറുടെ വോട്ടാണ് അവർ അറിയാതെ മറ്റാരോ പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥയോ സർക്കാർ ജീവനക്കാരിയോ അല്ലാത്ത സീനത്ത്, വോട്ട് ചെയ്യാൻ നേരിട്ട് ബൂത്തിലെത്തിയപ്പോഴാണ് തന്റെ വോട്ട് നേരത്തെ തന്നെ രേഖപ്പെടുത്തപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടിയത്.
Parakkal Abdullah accused of casting postal vote without the voter's knowledge in Kuttiadi











































