കായികക്കുതിപ്പിന് പുതിയൊരു തട്ടകം; കുറ്റ്യാടിയിൽ സച്ചിൻ അജിത് സ്മാരക സ്റ്റേഡിയം നാടിന് സമർപ്പിച്ചു

കായികക്കുതിപ്പിന് പുതിയൊരു തട്ടകം; കുറ്റ്യാടിയിൽ സച്ചിൻ അജിത് സ്മാരക സ്റ്റേഡിയം നാടിന് സമർപ്പിച്ചു
Mar 6, 2026 04:28 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com) ജനകീയ പങ്കാളിത്തത്തോടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും കുറ്റ്യാടി പഞ്ചായത്ത് മീത്തലെ വടയത്ത് നിർമിച്ച സച്ചിൻ അജിത് സ്മാരക സ്റ്റേഡിയം നാടിന് സമർപ്പിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കായിക മേഖലയിലെ പ്രാദേശിക വികസനത്തിന് ഈ സ്റ്റേഡിയം വലിയ കരുത്താകുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച ഫണ്ടും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് വാങ്ങിയ 57 സെന്റ് ഭൂമിയിലാണ് സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്നും അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ കെ.പി. ശോഭ, എം.ടി. ജെസി, അംബില അസ്മർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, ടി.കെ. ബിജു, കെ. വാസു, കെ. നിഷ, എ. കൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പഞ്ചായത്ത് അംഗം എൻ.പി. പുരുഷു സ്വാഗതവും കെ.പി. സന്തോഷ് നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടനത്തിന്റെ ഭാഗമായി വോളിബോൾ പ്രദർശന മത്സരവും സംഘടിപ്പിച്ചു.

A new platform for sports; Sachin Ajith Memorial Stadium dedicated to the nation in Kuttiadi

Next TV

Related Stories
പുത്തൻ പാത; വേളം ഗ്രാമപഞ്ചായത്തിൽ തച്ചർക്കണ്ടിമുക്ക് സബ് സെന്റർ - കുഴിവയൽ റോഡ് ഉദ്ഘാടനം ചെയ്തു

Mar 6, 2026 04:39 PM

പുത്തൻ പാത; വേളം ഗ്രാമപഞ്ചായത്തിൽ തച്ചർക്കണ്ടിമുക്ക് സബ് സെന്റർ - കുഴിവയൽ റോഡ് ഉദ്ഘാടനം ചെയ്തു

വേളം ഗ്രാമപഞ്ചായത്തിൽ തച്ചർക്കണ്ടിമുക്ക് സബ് സെന്റർ - കുഴിവയൽ റോഡ് ഉദ്ഘാടനം...

Read More >>
ഇനി പുത്തൻ കെട്ടിടം; കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിന്റെ അരൂർ ശാഖ ഉദ്ഘാടനം ചെയ്തു

Mar 6, 2026 04:15 PM

ഇനി പുത്തൻ കെട്ടിടം; കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിന്റെ അരൂർ ശാഖ ഉദ്ഘാടനം ചെയ്തു

കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിന്റെ അരൂർ ശാഖ ഉദ്ഘാടനം...

Read More >>
'സഖാവ് തായന' ചെറുകഥ സമാഹാരം പ്രകാശനം ചെയ്തു

Mar 6, 2026 12:44 PM

'സഖാവ് തായന' ചെറുകഥ സമാഹാരം പ്രകാശനം ചെയ്തു

'സഖാവ് തായന' ചെറുകഥ സമാഹാരം പ്രകാശനം...

Read More >>
ഇനി ഉത്സവലഹരി; നിട്ടൂർ കോറോത്ത് ചാലിൽ ഭഗവതി ക്ഷേത്രത്തിൽ തിറ  ഉത്സവത്തിന് കൊടിയേറി

Mar 5, 2026 11:39 AM

ഇനി ഉത്സവലഹരി; നിട്ടൂർ കോറോത്ത് ചാലിൽ ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് കൊടിയേറി

നിട്ടൂർ കോറോത്ത് ചാലിൽ ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന്...

Read More >>
Top Stories