നരിപ്പറ്റ: (kuttiadi.truevisionnews.com) നരിപ്പറ്റയുടെ വികസനക്കുതിപ്പിന് ഊർജ്ജം പകർന്ന് താവുള്ളകൊല്ലിയിൽ നിർമിച്ച എ.കെ കണ്ണൻ സ്മാരക ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു. ഇ.കെ വിജയൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിർമിച്ചത്. നരിപ്പറ്റ പഞ്ചായത്തിന്റെ സമഗ്രമായ വളർച്ചയ്ക്ക് നേതൃത്വം നൽകിയ മുൻ പഞ്ചായത്ത് പ്രസിഡന്റും ജനകീയ നേതാവുമായിരുന്ന എ.കെ കണ്ണന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ മന്ദിരം നാമകരണം ചെയ്തിരിക്കുന്നത്.
ഇ.കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എം. സജിന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി കുഞ്ഞിരാമൻ, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ. പൊന്നി, എ.പി പവിത്രൻ, ഗീത എന്നിവരും പഞ്ചായത്ത് അംഗങ്ങളായ ഒ.പി അനിൽ, ആർ.എസ് രമ്യ, കെ. ബിന്ദു, സി.എം റീജ എന്നിവരും പങ്കെടുത്തു.
പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ ബാബു കാട്ടാളി, ടി.പി പവിത്രൻ, എം. കോരൻ, എൻ.കെ ലീല, എ.കെ നാരായണി എന്നിവരും സുധീഷ് എടോനി, വി.എ കുഞ്ഞിക്കണ്ണൻ, എം.പി രജിത്ത്, പി.എം സജിത്ത്, ടി.കെ ഷിജ, വി.ടി അജിത തുടങ്ങിയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിൽ സംസാരിച്ചു. പഞ്ചായത്ത് അംഗം വി.പി സുരേഷ് സ്വാഗതവും കെ.പി നന്ദനൻ നന്ദിയും രേഖപ്പെടുത്തി.
A.K. Kannan Memorial Auditorium dedicated to the nation














































