കായക്കൊടി : (kuttiadi.truevisionnews.com) കായക്കൊടി ഗ്രാമപഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾക്ക് രൂപം നൽകുന്നത്തിനായി വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ആർ. ഹാജറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.പി. മനോജ് പദ്ധതി വിശദീകരണം നടത്തി.
വിവിധ മേഖലകളിലെ വികസന ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ചർച്ചകൾ സെമിനാറിൽ നടന്നു. ജില്ലയിലെ മികച്ച ബിഎൽഒ ആയി തിരഞ്ഞെടുക്കപ്പെട്ട എൻ.കെ. സുരേഷിനെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.എസ്. ആർദ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം കോരങ്കോട്ട് മൊയ്തു, നജ്മ തറവട്ടത്ത്, പി.വി. റസീന, എ. അശ്വതി, വി.പി. കുഞ്ഞബ്ദുല്ല, ടി.ടി. നാണു, ഒ. രവീന്ദ്രൻ, കെ.പി. കുഞ്ഞമ്മദ്, കെ. രാജൻ, യു.വി. കുമാരൻ, കെ. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.
Kayakodi Panchayat Development Seminar Organized












































