ഇനി പുത്തൻ കെട്ടിടം; കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിന്റെ അരൂർ ശാഖ ഉദ്ഘാടനം ചെയ്തു

ഇനി പുത്തൻ കെട്ടിടം; കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിന്റെ അരൂർ ശാഖ ഉദ്ഘാടനം ചെയ്തു
Mar 6, 2026 04:15 PM | By Anusree vc

കക്കട്ടിൽ: (kuttiadi.truevisionnews.com) കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിന്റെ അരൂർ ശാഖ ഇനി പുത്തൻ കെട്ടിടത്തിൽ. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ബാങ്ക് സെക്രട്ടറി കെ.ടി. വിനോദൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പ്രസിഡന്റ് വി.പി. കുഞ്ഞികൃഷ്ണൻ, സംസ്ഥാന സഹകരണ യൂണിയൻ എക്സിക്യൂട്ടീവ് അംഗം എൻ.കെ. രാമചന്ദ്രൻ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എൻ.എം. ഷീജ, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത എന്നിവർ ചടങ്ങിൽ സംസാരിച്ചു. വടകര സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി. ഷിജു, ജീവനക്കാരായ ടി. ലൗലി, കെ.ആർ. ഗീത, എം.എം. മനോജ് എന്നിവരും സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം കെ. സുബിന, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. രാജൻ, പഞ്ചായത്ത് അംഗം സുമാലയം സുനിത എന്നിവരും ആശംസകൾ നേർന്നു. സ്വാഗത സംഘം ചെയർമാൻ കുടത്താങ്കണ്ടി സുരേഷ് സ്വാഗതം പറഞ്ഞു.

Aroor branch of Kakattil Cooperative Rural Bank inaugurated

Next TV

Related Stories
പുത്തൻ പാത; വേളം ഗ്രാമപഞ്ചായത്തിൽ തച്ചർക്കണ്ടിമുക്ക് സബ് സെന്റർ - കുഴിവയൽ റോഡ് ഉദ്ഘാടനം ചെയ്തു

Mar 6, 2026 04:39 PM

പുത്തൻ പാത; വേളം ഗ്രാമപഞ്ചായത്തിൽ തച്ചർക്കണ്ടിമുക്ക് സബ് സെന്റർ - കുഴിവയൽ റോഡ് ഉദ്ഘാടനം ചെയ്തു

വേളം ഗ്രാമപഞ്ചായത്തിൽ തച്ചർക്കണ്ടിമുക്ക് സബ് സെന്റർ - കുഴിവയൽ റോഡ് ഉദ്ഘാടനം...

Read More >>
'സഖാവ് തായന' ചെറുകഥ സമാഹാരം പ്രകാശനം ചെയ്തു

Mar 6, 2026 12:44 PM

'സഖാവ് തായന' ചെറുകഥ സമാഹാരം പ്രകാശനം ചെയ്തു

'സഖാവ് തായന' ചെറുകഥ സമാഹാരം പ്രകാശനം...

Read More >>
ഇനി ഉത്സവലഹരി; നിട്ടൂർ കോറോത്ത് ചാലിൽ ഭഗവതി ക്ഷേത്രത്തിൽ തിറ  ഉത്സവത്തിന് കൊടിയേറി

Mar 5, 2026 11:39 AM

ഇനി ഉത്സവലഹരി; നിട്ടൂർ കോറോത്ത് ചാലിൽ ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് കൊടിയേറി

നിട്ടൂർ കോറോത്ത് ചാലിൽ ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന്...

Read More >>
Top Stories