കുറ്റ്യാടി: (kuttiadi.truevisionnews.com) വേളം പഞ്ചായത്തിൽ കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ രൂപവത്കരണത്തിന് നേതൃത്വം നൽകിയ അധ്യാപകൻ കൂടിയായ തായന ഗോപാലൻ്റെ ജീവിതത്തെ പ്രമേയമാക്കി
കെ.കൊമ്മാട്ട് രചിച്ച "സഖാവ് തായന" ചെറുകഥ സമാഹാരം. തായനയുടെ ഇരുപത്തിയൊന്നാം ചരമദിനാചരണത്തിൻ്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളന ഉദ്ഘാടന ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പ്രകാശനം ചെയ്തു.
സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി ഏറ്റുവാങ്ങി. പി.എം. കുമാരൻ അധ്യക്ഷത വഹിച്ചു.എ.എം. റഷീദ്, പി.സി. ഷൈജു, എൻ.കെ. ദിനേശൻ, പി.ടി. ജയന്തി എന്നിവർ സംസാരിച്ചു. അനൂപ് അനന്തൻ പുസ്തകം പരിചപ്പെടുത്തി. കെ. കൊമ്മാട്ട് നന്ദി പറഞ്ഞു.
'Sakhawu Thayana' short story collection released









































