ബസ് കണ്ടക്ടറെ മർദ്ദിച്ച കേസ്; പ്രതികളെ പിടികൂടാത്തതിൽ വടകരയിൽ സി.പി.ഐ പ്രതിഷേധ മാർച്ച്

ബസ് കണ്ടക്ടറെ മർദ്ദിച്ച കേസ്; പ്രതികളെ പിടികൂടാത്തതിൽ വടകരയിൽ സി.പി.ഐ പ്രതിഷേധ മാർച്ച്
Mar 1, 2026 04:40 PM | By Anusree vc

കുന്നുമ്മൽ: (kuttiadi.truevisionnews.com) സ്വകാര്യ ബസ് കണ്ടക്ടറും സി.പി.ഐ മുറുവശേരി ബ്രാഞ്ച് സെക്രട്ടറിയുമായ എം.പി. ദിവാകരനെ മർദ്ദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐ കുന്നുമ്മൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ഡിസംബർ 31-ന് പുലർച്ചെ 6:15-ന് വടകര പുതിയ ബസ് സ്റ്റാൻഡിൽ വെച്ചാണ് ദിവാകരന് നേരെ അതിക്രമം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആഴ്ചകളോളം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

സംഭവം നടന്ന് രണ്ടു മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് പാർട്ടി ശക്തമായ സമരവുമായി രംഗത്തിറങ്ങിയത്. നേരത്തെ ഇ.കെ. വിജയൻ എം.എൽ.എയുടെ നേതൃത്വത്തിൽ സി.പി.ഐ നേതാക്കൾ റൂറൽ എസ്.പിക്ക് നിവേദനം നൽകിയിരുന്നു. കൂടാതെ, പോലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് വടകരയിലെ ബസ് ജീവനക്കാർ ഒരു ദിവസത്തെ സൂചന പണിമുടക്കും നടത്തിയിരുന്നു.

സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. ടി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റീന സുരേഷ്, സി. രാമകൃഷ്ണൻ, വി.വി. പ്രഭാകരൻ, കെ. ചന്ദ്രമോഹനൻ എന്നിവർ സംസാരിച്ചു. എം.പി. കുഞ്ഞിരാമൻ, ഹരികൃഷ്ണ, സി.പി. ബാലൻ, വി.പി. നാണു, റീജ അനിൽ, പി. ഷർമിള, പി. ലീല, സി.സി. രവീന്ദ്രൻ, ടി.പി. രാജീവൻ, വിവേക് മുറുവശേരി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനം.

CPI protest march in Vadakara over non-arrest of accused

Next TV

Related Stories
 കുറ്റ്യാടിയിൽ രാത്രികാല മന്ത് രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

Mar 1, 2026 04:51 PM

കുറ്റ്യാടിയിൽ രാത്രികാല മന്ത് രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കുറ്റ്യാടിയിൽ രാത്രികാല മന്ത് രോഗനിർണ്ണയ ക്യാമ്പ്...

Read More >>
മലയോര ഹൈവേ; കായക്കൊടി - ഐക്കൽതാഴെ റോഡ് പ്രവൃത്തി ആരംഭിച്ചു

Feb 28, 2026 11:18 AM

മലയോര ഹൈവേ; കായക്കൊടി - ഐക്കൽതാഴെ റോഡ് പ്രവൃത്തി ആരംഭിച്ചു

കായക്കൊടി - ഐക്കൽതാഴെ റോഡ് പ്രവൃത്തി...

Read More >>
ബജറ്റ് അവതരണം; കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ 2026-27 ബജറ്റ് അവതരിപ്പിച്ചു

Feb 28, 2026 11:00 AM

ബജറ്റ് അവതരണം; കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ 2026-27 ബജറ്റ് അവതരിപ്പിച്ചു

കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ 2026-27 ബജറ്റ്...

Read More >>
നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

Feb 27, 2026 04:20 PM

നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം...

Read More >>
അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം ആഘോഷിച്ചു

Feb 27, 2026 04:10 PM

അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം ആഘോഷിച്ചു

അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം...

Read More >>
Top Stories










News Roundup