Feb 27, 2026 03:45 PM

വേളം: (kuttiadi.truevisionnews.com) കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് സാംക്രമിക രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ വേളം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ മണിമലയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കാറ്ററിംഗ് ജോലിക്കായി പഞ്ചായത്തിന് പുറത്തുപോയ രണ്ട് യുവാക്കൾക്കാണ് ആദ്യഘട്ടത്തിൽ രോഗം കണ്ടെത്തിയത്. തുടർന്ന് ഇവരുടെ വീടിന് പരിസരത്തുള്ളവരിലേക്കും രോഗം വ്യാപിക്കുകയായിരുന്നു.

രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെയും വാർഡ് മെമ്പർ സൗദ പങ്കേച്ചാലിലിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ പ്രതിരോധ പ്രവർത്തനങ്ങളാണ് മേഖലയിൽ നടക്കുന്നത്. വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും ആരോഗ്യ ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. വാർഡിൽ സംഘടിപ്പിച്ച ആരോഗ്യ ജാഗ്രത ക്യാമ്പയിൻ വാർഡ് മെമ്പർ സൗദ പങ്കേച്ചാലിൽ ഉദ്ഘാടനം ചെയ്തു. ശുചിത്വം പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ എന്നും ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചു.

കുടുംബാരോഗ്യ കേന്ദ്രം ജെഎച്ച്ഐ അബ്ദുൾ സലാം ക്ലാസ് എടുത്തു. ആശ പ്രവർത്തകരായ ദീപ , ഷീജ,രജനി, രമണി, രത്ന തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷം പള്ളിയത്ത് ഭാഗങ്ങളിൽ മഞ്ഞപ്പിത്ത ബാധ സങ്കീർണമായ സാഹചര്യത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. മുജീബ് റഹ്മാൻ, ആരോഗ്യ ചെയർമാൻ മഠത്തിൽ ശ്രീധരൻ തുടങ്ങിയവർ പറഞ്ഞു.


Health Department intensifies preventive activities in Manimala

Next TV

Top Stories










News Roundup