ബജറ്റ് അവതരണം; കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ 2026-27 ബജറ്റ് അവതരിപ്പിച്ചു

ബജറ്റ് അവതരണം; കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ 2026-27 ബജറ്റ് അവതരിപ്പിച്ചു
Feb 28, 2026 11:00 AM | By Anusree vc

കുന്നുമ്മൽ: (kuttiadi.truevisionnews.com) കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സുരേഷ് അവതരിപ്പിച്ചു. സാമൂഹിക ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും തുല്യ പ്രാധാന്യം നൽകുന്നതാണ് ഇത്തവണത്തെ ബജറ്റ്. ഭവനരഹിതരില്ലാത്ത കുന്നുമ്മൽ എന്ന ലക്ഷ്യം മുൻനിർത്തി ലൈഫ് ഭവന പദ്ധതിക്കായി 1.39 കോടി രൂപയും വീടുകളുടെ പുനരുദ്ധാരണത്തിനായി 63 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ജെൻഡർ സൗഹൃദ പദ്ധതികൾക്കായി 81 ലക്ഷം രൂപയാണ് നീക്കിവെച്ചത്. മൃഗസംരക്ഷണ മേഖലയ്ക്ക് 2.59 കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് 17.6 ലക്ഷം രൂപയും മാലിന്യ സംസ്കരണത്തിന് 18.74 ലക്ഷം രൂപയും ബജറ്റിൽ അനുവദിച്ചു. കാർഷിക മേഖലയുടെ വികസനത്തിനായി 2.76 ലക്ഷം രൂപയും യുവജന-കായിക മേഖലയ്ക്കായി 4.25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

പഞ്ചായത്ത് സെക്രട്ടറി രാജീവൻ വള്ളിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എൻ.വി. ചന്ദ്രൻ, മിനി, കെ. വിശ്വനാഥൻ എന്നിവരും വിവിധ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ബജറ്റ് അവതരണ ചടങ്ങിൽ പങ്കെടുത്തു.

Kunnummal Grama Panchayat's 2026-27 budget presented

Next TV

Related Stories
മലയോര ഹൈവേ; കായക്കൊടി - ഐക്കൽതാഴെ റോഡ് പ്രവൃത്തി ആരംഭിച്ചു

Feb 28, 2026 11:18 AM

മലയോര ഹൈവേ; കായക്കൊടി - ഐക്കൽതാഴെ റോഡ് പ്രവൃത്തി ആരംഭിച്ചു

കായക്കൊടി - ഐക്കൽതാഴെ റോഡ് പ്രവൃത്തി...

Read More >>
നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

Feb 27, 2026 04:20 PM

നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം...

Read More >>
അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം ആഘോഷിച്ചു

Feb 27, 2026 04:10 PM

അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം ആഘോഷിച്ചു

അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം...

Read More >>
നിട്ടൂർ തൊടുവളപ്പിൽ ചിക്കൻ പോക്സ് പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

Feb 27, 2026 04:00 PM

നിട്ടൂർ തൊടുവളപ്പിൽ ചിക്കൻ പോക്സ് പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

നിട്ടൂർ തൊടുവളപ്പിൽ ചിക്കൻ പോക്സ് പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി...

Read More >>
 മഞ്ഞപ്പിത്ത ഭീതി; മണിമലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

Feb 27, 2026 03:45 PM

മഞ്ഞപ്പിത്ത ഭീതി; മണിമലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

മണിമലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി...

Read More >>
അർദ്ധരാത്രി അഴിഞ്ഞാട്ടം; മരുതോങ്കരയിൽ ഇന്ദിരാഗാന്ധി സ്തൂപവും കൊടിമരങ്ങളും തകർത്തു

Feb 27, 2026 03:32 PM

അർദ്ധരാത്രി അഴിഞ്ഞാട്ടം; മരുതോങ്കരയിൽ ഇന്ദിരാഗാന്ധി സ്തൂപവും കൊടിമരങ്ങളും തകർത്തു

മരുതോങ്കരയിൽ ഇന്ദിരാഗാന്ധി സ്തൂപവും കൊടിമരങ്ങളും...

Read More >>
Top Stories

News Roundup