കായക്കൊടി: (kuttiadi.truevisionnews.com) മലയോര ഹൈവേയുടെ ഭാഗമായ കായക്കൊടി ടൗൺ മുതൽ ഐക്കൽതാഴെ വരെയുള്ള റോഡ് നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. സംസ്ഥാന സർക്കാർ കിഫ്‌ബി ഫണ്ടിൽ നിന്നും അനുവദിച്ച 10 കോടി രൂപ ചെലവഴിച്ചാണ് ഈ ഘട്ടത്തിലെ നിർമ്മാണം നടക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് പ്രവൃത്തിയുടെ കരാർ ചുമതല.
നേരത്തെ ടെൻഡർ നടപടികളിലുണ്ടായ തടസ്സങ്ങൾ നീക്കാൻ ഇ.കെ വിജയൻ എം.എൽ.എ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് കത്ത് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടികൾ വേഗത്തിലായത്. തൊട്ടിൽപ്പാലം മുതൽ മുടിക്കൽ പാലം വരെയുള്ള പ്രവൃത്തികൾ 48 കോടി രൂപ ചെലവിൽ നേരത്തെ പൂർത്തീകരിച്ചിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ ഉടമകൾ സ്ഥലം വിട്ടുനൽകാൻ വൈകിയത് കാരണമാണ് കായക്കൊടി ഭാഗത്തെ നിർമ്മാണം നീണ്ടുപോയത്. പ്രവൃത്തികൾ അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
Kayakodi - Aikalthazhe road work has begun






































.jpeg)
.jpeg)







