Mar 1, 2026 11:20 AM

വേളം: വേളം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന അരമ്പോൽ ചാലിൽ, പിലാവിൽ, തെയ്യാത്തമണ്ണിൽ എന്നിവിടങ്ങളിലെ കുറ്റ്യാടി പുഴയോരം ഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. 1.25 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. അബ്ദുള്ള മാസ്റ്റർ, വി.എം. ദിനേശൻ, പുത്തൂർ മുഹമ്മദലി, പി.എം. കുമാരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ഷമീം എസ്.കെ. സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു. പുഴയോരത്തെ മണ്ണൊലിപ്പ് തടയാനും തീരം സംരക്ഷിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Construction of Kuttiadi river bank protection wall begins

Next TV

Top Stories










News Roundup