കുറ്റ്യാടി : (https://kuttiadi.truevisionnews.com) കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായും തഴഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കുറ്റ്യാടിയിൽ ശക്തമായ പ്രതിഷേധം. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ ബജറ്റ് കോപ്പി കത്തിച്ചാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. കുറ്റ്യാടി ടൗണിൽ നടന്ന പ്രതിഷേധ സംഗമം ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.
പി.പി. ആലിക്കുട്ടി അദ്ധ്യക്ഷനായി. പി.കെ. സുരേഷ്, സി.എം. കുമാരൻ, പി. അജിത്ത്, പി.പി. അശോകൻ, സി.കെ. രാമചന്ദ്രൻ, ടി. സുരേഷ് ബാബു, രാഹുൽ ചാലിൽ , എ.ടി. ഗീത, പി കെ. ഷമീർ,മംഗലശ്ശേരി ബാലകൃഷ്ണൻ, കെ.പി. ബാബു, ജമാൽ മൊകേരി, വിഎം കുഞ്ഞിക്കണ്ണൻ,സി കെ ശ്രീധരൻ, എം. ടി.രവീന്ദ്രൻ, എസ്. ജെ. സജീവ് കുമാർ, എസി അബ്ദുൾ മജീദ്, അനീഷ പ്രദീപ്, സിദ്ദാർത്ഥ് നരിക്കൂട്ടുംചാൽ, വനജ ഒതയോത്ത്, ബീന കുളങ്ങരത്ത്, എം. വിജയൻ, ടി. അശോകൻ, വിപി സുമയ്യ ,ലീബ സുനിൽ,നസീറ ഫൈസൽ, ഷിജില മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.
Central budget that failed Kerala; Congress protests by burning budget copy in Kuttiadi










































