കക്കട്ടില്‍: (kuttiadi.truevisionnews.com) അമ്പലക്കുളങ്ങര ശ്രീ പാർവതി പരമേശ്വര ക്ഷേത്രം ശ്രീകാര്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ രോഗപ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുന്നുമ്മൽ സി.എച്ച്.സിയിലെ ജെ.എച്ച്.ഐ. അനിൽകുമാർ ക്ലാസെടുത്തു.
ഗ്രാമപഞ്ചായത്ത് അംഗം എം.ടി. രവീന്ദ്രൻ, ബാലകൃഷ്ണൻ മൊകേരി, രാമചന്ദ്രൻ കുറ്റിയിൽ, വി.എം. വിവേക്, എം.സി. പവിത്രൻ, സനീഷ് സി.കെ, ശശി നീലിയുള്ള പറമ്പത്ത്, ഇ.പി. ലിനീഷ്, എ. അനീഷ്, ബീന കുറ്റിയിൽ, വി.എം. അജിത, ശശികല ആലോള്ളതിൽ, ജിജിന, വി.എം. ശ്രീജ തുടങ്ങിയവർ സംസാരിച്ചു. വരാനിരിക്കുന്ന മഴക്കാലത്ത് പകർച്ചവ്യാധികൾ തടയുന്നതിനായി സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു.
Pre-monsoon cleaning class organized at Ambalakulangara Temple















































