കുറ്റ്യാടി (https://kuttiadi.truevisionnews.com) കുറ്റ്യാടി മണ്ഡലത്തിൽ എൽഡിഎഫ് സർക്കാരിന്റെ പത്തുവർഷത്തെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലെത്തിക്കാൻ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥയ്ക്ക് ആവേശകരമായ സമാപനം. മണ്ഡലത്തിലുടനീളം വൻ ജനപങ്കാളിത്തത്തോടെ നടന്ന ജാഥയിൽ, ഭാവി വികസന കാഴ്ചപ്പാടുകളെക്കുറിച്ചും ജനങ്ങളുമായി സംവദിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ജാഥയെ വരവേറ്റത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനകീയ അടിത്തറയിൽ കൂടുതൽ കരുത്താർജ്ജിക്കുന്നു എന്നതിന്റെ തെളിവായി ജാഥയുടെ വിജയം മാറി.
രണ്ടാംദിനത്തിൽ വി ലാതപുരത്തുനിന്ന് ആരംഭിച്ച ജാഥ തണ്ണീർപന്തൽ, അരൂർ, ആയഞ്ചേരി, തീക്കുനി, കേളോ ത്ത് മുക്ക്, കുറ്റ്യാടി, നടുപ്പൊയിൽ, മൊകേരി എന്നിവിടങ്ങളിലെ സ്വീ കരണശേഷം കക്കട്ടിൽ സമാപി ച്ചു. സമാപന യോഗം ആർജെഡി സംസ്ഥാന കമ്മിറ്റി അംഗം പ്രദീ ഷ് ആദിയൂർ ഉദ്ഘാടനംചെയ്തു. പി വാസു അധ്യക്ഷനായി. കെകെ ദിനേശൻ, ടി കെ രാഘവൻ, സി എച്ച് ഹമീദ്, കെ കെ ജയപ്ര കാശ് എന്നിവർ സംസാരിച്ചു. കെ കെ ദിനേശൻ സ്വാഗതം പറഞ്ഞു.
സ്വീകരണ കേന്ദ്രങ്ങളിൽ ജാ ഥാ ലീഡർ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, മാനേജർ പി സു രേഷ് ബാബു, പൈലറ്റ് ടി എൻ മനോജ്, പി സി ഷൈജു, പി കെ ദിവാകരൻ, അഡ്വ. കെ പി ബിനു പ്, അഭിജിത്ത് കോറോത്ത്, ആയാടത്തിൽ രവീന്ദ്രൻ, ടി കെ രാഘവൻ, തായന ശശീന്ദ്രൻ, വള്ളിൽ ശ്രീജിത്ത്, പി പി മുകു ന്ദൻ, കെ പുഷ്പജ, എൻ കെ രാമച ന്ദ്രൻ, ആർ ബാലറാം, നിധിൻ കെ വൈദ്യർ, കെ കെ സുരേഷ് എന്നി വർ സംസാരിച്ചു
Development enthusiasm; LDF's development march concludes in Kuttiadi















































