കുറ്റ്യാടി: (https://kuttiadi.truevisionnews.com/) കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ തുമ്പക്കുന്നത്ത് വെള്ളോലിപ്പിൽ റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തിയായി. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 7.5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി കെ മോഹൻദാസ് അധ്യക്ഷനായി. വി കുസന സ്ഥിരംസമിതി അധ്യക്ഷൻ പി പി ചന്ദ്രൻ, പഞ്ചായത്ത് അം ഗം എൻ പി പുരുഷു,ബാലൻ ഏര ത്ത്, ശ്രീധരൻ വിലങ്ങോട്ട്, സജി ത്ത് ഏരത്ത്, സി പി സുരേഷ്, കെ പ്രകാശൻ എന്നിവർ സംസാരിച്ചു. വാർഡ് അംഗം എം ടി ജെസി സ്വാഗതവും എ എം അശോകൻ നന്ദി യും പറഞ്ഞു
Dedicated to the nation; The renovated road in Vellolippi was inaugurated by KP Kunjhammad Kutty Master
















































