കക്കട്ടിൽ:(https://kuttiadi.truevisionnews.com/) മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വാർഷിക അവലോകനത്തിനും ഓഡിറ്റിംഗിനുമായി കുന്നുമ്മൽ പഞ്ചായത്തിൽ ചേർന്ന വാർഡുകളിലെ ഗ്രാമസഭകളിൽ തൊഴിലാളികൾ ആശങ്ക പ്രകടിപ്പിച്ചു.
പുതിയ പദ്ധതികളിൽ ജോലിസ്ഥലം മാറുമോ എന്നതും തൊഴിൽ നഷ്ടപ്പെടുമോ എന്നതും ഉൾപ്പെടെയുള്ള വിവിധ ആശങ്കകൾ തൊഴിലാളികൾ പങ്കുവെച്ചു. വാർഡുകൾ വിഭജിക്കപ്പെട്ട സാഹചര്യം, പുതിയ പദ്ധതികളുടെ സ്വഭാവം, ചെയ്ത ജോലിക്ക് വേതനം ലഭിക്കാത്ത അവസ്ഥ എന്നിവയും ഗ്രാമസഭകളിൽ ഉന്നയിക്കപ്പെട്ടു.
15-ാം വാർഡിൽ എലിയാറ ആനന്ദൻ, നാലാം വാർഡിൽ ആർ. ലിനി, അഞ്ചാം വാർഡിൽ വിജിഷ എന്നീ വാർഡ് അംഗങ്ങൾ ഗ്രാമസഭകളിൽ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ സോഷ്യൽ ഓഡിറ്റ്, നിലവിലെ പദ്ധതി അവലോകനം എന്നിവയെക്കുറിച്ച് വിശദീകരിച്ചു.
Employment guarantee scheme; Workers expressed concerns in the village councils of Kunnummal



































.jpeg)






