കുറ്റ്യാടി:(https://kuttiadi.truevisionnews.com/) ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍ നടന്ന സഹോദയ വടകര റീജനല്‍ കിഡ്സ് ഫെസ്റ്റില്‍ പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്മാരായി.
വടകര അമൃത പബ്ലിക് സ്‌കൂള്‍ രണ്ടും, കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ മൂന്നും സ്ഥാനം നേടി. കെ.ഇ.ടി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍. എം. സുജാത ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എം.ഇ.ടി പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ അബ്ബാസ് വാണിമേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ 20 സ്കൂളുകളിൽ നിന്നുള്ള എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾ പങ്കെടുത്തു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് സ്വാഗതം പറഞ്ഞു. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് കെ. പി. നൂറുദ്ദീന്‍, മാനേജര്‍ കെ. കാസിം, പി.ടി.എ പ്രസിഡന്റ് പി.പി. റഷിദ്, കണ്‍വീനര്‍ ടി. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
St. Mira's Public School became champions at the Regional Kids Fest
















































