കുറ്റ്യാടി:(https://kuttiadi.truevisionnews.com/)കുറ്റ്യാടി- പക്രന്തളം ചുരം റോഡ് വീതി കൂട്ടാതെ പരിഷ്‌കരിക്കുന്നതില്‍ വ്യാപകമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നതോടെ വിശദീകരണവുമായി കാവിലും പാറ പഞ്ചായത്ത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി കരാറെടുത്ത് പ്രവൃത്തിയാരംഭിച്ച ചുങ്കക്കുറ്റി ചുരം റോഡിന്റെ പ്രവൃത്തിയെപ്പറ്റി ചിലര്‍ നടത്തുന്ന ആക്ഷേപങ്ങളും പ്രചാരണങ്ങളും അടിസ്ഥാന രഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് പഞ്ചായത്ത് ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചുരത്തിന്റെ ചരിവ് 80-90 ഡിഗ്രി കണക്കിലെടുത്ത് പഠന ശേഷം തയ്യാറാക്കിയ എസ്റ്റിമേറ്റും പ്ലാനും അനുസരിച്ചാണ് പ്രവൃത്തി നടത്തുന്നത്. റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട കെ.ആര്‍.എഫ്.ബി കാവിലുംപാറ പഞ്ചായത്ത് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത ആദ്യ യോഗത്തില്‍ ചുരം ഭാഗത്ത് വനവും തൂക്കായ സ്ഥലങ്ങളുമുള്ളതിനാല്‍ റോഡിന്റെ വീതി ചുരം റോഡില്‍ 10 മീറ്ററും ബാക്കി ഭാഗത്ത് 12 മീറ്ററും ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു.
12 മീറ്റര്‍ വീതിയില്‍ മലയോര ഹൈവേക്ക് സ്ഥലം ഏറ്റെടുത്ത എല്ലാ പ്രദേശത്തും വാഹന ഗതാഗതത്തിന് ഒമ്പത് മീറ്ററും ബാക്കി ഇരുഭാഗങ്ങളില്‍ ഓവുചാല്‍, നടപ്പാത എന്നിവയുമാണുണ്ടാവുക.
വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണലില്‍ രമേശന്‍, മുന്‍ പ്രസിഡന്റ് പി.ജി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Panchayat provides explanation on Churam road work

















































