കുറ്റ്യാടി:(https://kuttiadi.truevisionnews.com/) കുറ്റ്യാടി ജലസേചന പദ്ധതി മെയിന്‍ കനാലുകളുടെ ശുചികരണ പ്രവൃത്തി തുടരുന്നു. തുറ ക്കാന്‍ ഇനിയും തീരുമാനമായില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫെബ്രുവരിയിലാണ് തുറന്നത്. വടകര താലൂക്കില്‍ ജലവിതരണത്തിനുള്ള വലതുകര മെയിന്‍ കനാലിന് 34.27 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്.
കാടുകള്‍ വെട്ടിത്തെളിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. വിവിധ റീച്ചുകളായി കരാര്‍ നല്‍കിയാണ് ശുചീകരണം. മിക്ക സ്ഥലങ്ങളിലും കനാല്‍ ഒഴുകുന്ന ഭാഗവും പരിസരവും വന്‍തോതില്‍ കാടുപിടിച്ചു കിടക്കുകയാണ്. എന്നാല്‍, കനാല്‍ ജലം ഒഴുകുന്ന ഭാഗം മാത്രമാണ് ശുചീകരിക്കുന്നത്.
കനാല്‍ തുറന്നാല്‍ ഈ കാട് വീണ്ടും വെള്ളത്തില്‍ അടിയാന്‍ സാധ്യതയുണ്ടെന്ന് പരിസര വാസികള്‍ പറയുന്നു. കാടുവെട്ടി കനാലില്‍ തന്നെയിട്ട് കത്തിക്കുകയാണ്. ഇതിനാല്‍ അതിന്റെ വെണ്ണീറും അവശിഷ്ടങ്ങളും കനാല്‍ തുറന്നാല്‍ വെള്ളത്തില്‍ അലിയും നബാഡ് ഫണ്ട് ലഭിക്കാത്തതിനാല്‍ ഈ വര്‍ഷം മേജര്‍ അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല.
കഴിഞ്ഞ വര്‍ഷം നാലു മണ്ഡലങ്ങളിലായി 15 കോടിയുടെ അറ്റകുറ്റപ്പണി നടത്തിയിരുന്നതായി അധികൃതര്‍ പറഞ്ഞു. അതിനാല്‍ വലി യതോതിലുള്ള ചോര്‍ച്ചകള്‍ പരിഹരിക്കാനായതായും പറഞ്ഞു. മെയിന്‍ കനാല്‍, ബ്രാഞ്ച് കനാല്‍, വിതരണ കനാല്‍ എന്നിങ്ങനെ വടകര താലൂക്കില്‍ 603 കിലോമീറ്റര്‍ കനാല്‍ ശൃംഖല വ്യാപിച്ചു കിടക്കുന്നു.
കുറ്റ്യാടി മണ്ഡലത്തിലെ വേളം, തിരുവള്ളൂര്‍, ആയഞ്ചേരി പഞ്ചായത്തുകളില്‍ പ്രധാനമായും ജലസേചനത്തിനാണ് കനാല്‍ ആശ്രയിക്കുന്നത്. കനാല്‍ തുറക്കുന്നതോടെ വറ്റിയ തോടുകളും മറ്റു ജലാശങ്ങളും ജീവന്‍വെക്കും. ഇതോടെ കുടി വെള്ളക്ഷാമത്തിന് പരിഹാരമാവും. 2023ല്‍ മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയില്‍ മെയിന്‍ കനാല്‍ തകര്‍ന്ന് വനതോതില്‍ നാശനഷ്ടങ്ങളുണ്ടായിരുന്നു. കോടിയോളം രൂപ ചെലവഴിച്ചാണ് പുനരുദ്ധരിച്ചത്.
Canal cleaning is progressing, water supply will be delayed further

















































