കുറ്റ്യാടി : (https://kuttiadi.truevisionnews.com/)പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും കുറ്റ്യാടി താലൂ ക്ക് ആശുപത്രി പാലിയേറ്റിവ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച കിടപ്പ് രോഗികളെ സന്ദർശിക്കുന്ന പരിപാടി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഡോ. ഷാജഹാൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി സി രവീന്ദ്രൻ, എം എം റോയ്, റീജ അനിൽ, അംഗങ്ങളായ അബ്ദുള്ള, മൊയ്തു കോരങ്കോട്ട്, ടി വത്സല, സാജിദ, ജസില, സരിത മുരളി, നാരായണൻ തോട്ടക്കാട്,
കുറ്റ്യാടി പഞ്ചായത്ത് അംഗം ശ്രീ ജേഷ് ഊരത്ത്. ഹെൽത്ത് സൂപ്രണ്ട് പ്രമീള, ഡോ. അമൽ ജ്യോതി. സിസ്റ്റർ നീതു ജോസ് എന്നിവർ സംസാരിച്ചു.
Palliative Week celebration and patient visitation program begins in Kuttiadi










































