Jan 20, 2026 06:42 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി മുള്ളൻകുന്ന് പശുക്കടവ് റോഡിലെ കുറ്റ്യാടിയിൽ നിന്നുള്ള ഭാഗത്ത് ഇൻറർലോക്ക് ടൈൽ പതിക്കുന്നതിനും മറ്റ് പുനരുദ്ധാരണകൾക്കുമായി പൊതുമരാമത്ത് വകുപ്പ് അനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ.

25 ലക്ഷം രൂപയുടെ പദ്ധതിക്കാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് അംഗീകാരം നൽകിയത്. കുറ്റ്യാടി ടൗണുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ ഭാഗം നവീകരിക്കുന്നതോടെ കുറ്റ്യാടിയിൽ എത്തുന്ന ജനങ്ങൾക്കും, വ്യാപാരികൾക്കും ഏറെ പ്രയോജനകരമാകുമെന്നും ഒപ്പം ഇൻറർലോക്ക് പതിച്ച് നവീകരിക്കുന്നതിലൂടെ റോഡ് സുന്ദരമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കുറ്റ്യാടിയിലെ നങ്ങീലണ്ടി മുക്ക് വളയന്നൂർ റോഡ് ഡ്രൈനേജ് നിർമ്മാണത്തിനായി 25 ലക്ഷം രൂപയുടെ അനുമതിയും പൊതുമരാമത്ത് വകുപ്പ് നൽകിയതായും എം എൽ എ. മുൻപ് ഒന്നരക്കോടി രൂപ ഉപയോഗിച്ച് ഈ റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തിയിരുന്നു.

എന്നാൽ റോഡിലെ വെള്ളക്കെട്ട് പൂർണമായും പരിഹരിക്കുന്നതിലേക്കായി വീണ്ടും ഫണ്ട് ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചത്. പ്രവൃത്തി ഉടൻ ടെണ്ടർ നടപടികളിലേക്ക് നീങ്ങും.


Mullankunnu Pasukadavu road to be renovated with interlockingpermission has been received says KP Kunjammathkutty Master

Next TV

Top Stories










News Roundup