Jan 20, 2026 10:59 AM

കുറ്റ്യാടി:(https://kuttiadi.truevisionnews.com/) കുറ്റ്യാടി പഴയ ബസ് സ്റ്റാന്റിൽ അനിയന്ത്രിതമായ വാഹന പാർക്കിംഗ് മൂലം ബസ് സർവീസുകൾ താളംതെറ്റുന്നു. തീക്കുനി വഴി വടകരയിലേക്ക് സർവീസ് നടത്തുന്ന ബസ്സുകൾക്ക് സ്റ്റാന്റിൽ പ്രവേശിക്കാനോ പുറത്തിറങ്ങാനോ കഴിയാത്ത വിധം മറ്റ് വാഹനങ്ങൾ തടസ്സം സൃഷ്ടിക്കുകയാണ്.

ഈ സാഹചര്യത്തിൽ ബസ് പാർക്കിംഗ് പുതിയ സ്റ്റാന്റിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്.

യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെ സ്റ്റാന്റിൽ 'പേ പാർക്കിംഗ്' അനുവദിക്കുന്നതാണ് പ്രധാന പ്രതിസന്ധിക്ക് കാരണമാകുന്നത്. ബസ്സുകൾ പാർക്ക് ചെയ്യുന്നതിന് തൊട്ടുമുന്നിലായി കാറുകളും മറ്റ് സ്വകാര്യ വാഹനങ്ങളും അലക്ഷ്യമായി നിർത്തിയിടുകയാണ്.

സർവീസ് ആരംഭിക്കേണ്ട സമയമാകുമ്പോൾ പാർക്ക് ചെയ്ത വാഹനങ്ങളുടെ ഡ്രൈവർമാരെ കാണാത്തത് ബസ് ജീവനക്കാരെയും യാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നു. ഇത് സർവീസുകൾ വൈകുന്നതിനും യാത്രക്കാരുടെ പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്.

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ബസ്സുകൾക്ക് സുഗമമായി കടന്നുപോകാൻ ആവശ്യമായ സൗകര്യമൊരുക്കണമെന്നും, അതിന് സാധിക്കാത്ത പക്ഷം സർവീസുകൾ പുതിയ സ്റ്റാന്റിലേക്ക് പുനഃക്രമീകരിക്കണമെന്നുമാണ് ബസ് ജീവനക്കാരുടെ പ്രധാന ആവശ്യം.

അധികൃതർ അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്നും ജീവനക്കാർ സൂചിപ്പിച്ചു.

Traffic congestion is worsening, private vehicles are piling up at the bus stand

Next TV

Top Stories










News Roundup