കക്കട്ടിൽ:(kuttiadi.truevisionnews.com) ഒരാഴ്ചയായി നടന്നുവന്ന കുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന് ആറാട്ടോടെയും ആറാട്ട് സദ്യയോടെയും സമാപനമായി. തിങ്കളാഴ്ച നടന്ന പള്ളിവേട്ട എഴുന്നള്ളത്തിലെ ബിംബ പ്രതിഷ്ഠ, ക്ഷേത്രക്കുളത്തിൽ ഭക്തരുടെ സാന്നിധ്യത്തിൽ ബിംബശുദ്ധി വരുത്തി. തുടർന്നായിരുന്നു ആറാട്ട് ചടങ്ങുകളും സദ്യയും നടന്നത്.
ചടങ്ങുകൾക്ക് ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ടി.പി. ഗോവിന്ദൻ നമ്പ്യാർ, ക്ഷേത്ര-ഉത്സവ കമ്മിറ്റി ഭാരവാഹികൾ, മാതൃസമിതി പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
ഒരാഴ്ച പതിനയ്യായിരത്തിലധികം പേർക്ക് ഭക്ഷണം വിളമ്പി. പി.കുമാരൻ, കുഞ്ഞിരാമൻ പാറപ്പൊയിൽ, പ്രകാശൻ തെക്കേടുത്ത്, സജീവൻ അരീക്കൽ, പ്രേമ അമ്മച്ചി കണ്ടിയിൽ, ബാബു കിഴക്കയിൽ, മാതൃസമിതി അംഗങ്ങൾ എന്നിവരാണ് നേതൃത്വം നൽകിയത്.
Kunnummal Sree Bhagavathy Temple Festival concludes









































