കുറ്റ്യാടി: (https://kuttiadi.truevisionnews.com/)പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി കിടപ്പു രോഗികളുടെ വീട്ടുമുറ്റത്ത് സംഗീത വിരുന്നൊരുക്കി പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സാന്ത്വനയാത്ര. വാഹനത്തില്‍ പ്രത്യേകം തയാറാക്കിയ സൗണ്ട് സിസ്റ്റവുമായി പ്രാദേശിക കലാകാരന്‍മാരെ ഒപ്പം ചേര്‍ത്തായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഡോക്ടറും നഴ്സുമാരും ബ്ലോക്ക് മെംബര്‍മാരും ഉള്‍പ്പെട്ട സംഘത്തിന്റെ യാത്ര.
പാലിയേറ്റീവ് രോഗികള്‍ക്ക് ഏറെ ഇഷ്ടമുള്ള പാട്ടുകള്‍ അവരുടെ വീട്ടുമുറ്റത്ത് എത്തി ആലചിച്ചു. സംഗീത സാന്ത്വന പരിപാടി രോഗികള്‍ക്ക് ഏറെ ആശ്വാസമാകുകയും ചെയ്തു. പാലിയേറ്റീവ് വാരാചരണ പരിപാടികള്‍ ഏറെ മനോഹരമാക്കണമെന്നുള്ള കാഴ്ചപ്പാടില്‍ നിന്നാണ് സംഗീത പരിപാടി കുടി യാത്രയുടെ ഭാഗമാക്കിയതെന്ന് കെ.ശശീന്ദ്രന്‍ പറഞ്ഞു കുറ്റ്യാടി താലൂക്ക് ആശുപ്രതിയിലെ സെക്കന്‍ഡറി പാലിയേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.കെ.ഷാജഹാന്‍, പാലിയേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അമല്‍ജ്യോതി, ജനപ്രതിനിധികള്‍ എന്നിവര്‍ പാലിയേറ്റീവ് രോഗികള്‍ക്കൊപ്പം ചേര്‍ന്ന് കേക്ക് മുറിച്ചാണ് സാന്ത്വന യാത്രയ്ക്ക് തുടക്കം കുറിച്ചത്.


Kuttiadi Block Panchayat organizes a musical feast in the backyard

















































