കുറ്റ്യാടി:(https://kuttiadi.truevisionnews.com/) വേളം പഞ്ചായത്തിലെ മണിമലയിലെ ആക്ടീവ് പ്ലാനറ്റ് പാര്‍ക്ക് പഞ്ചായത്തിന്റെയും മറ്റ് അതോറിറ്റികളുടെയും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഉടന്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
പഞ്ചായത്ത് സെക്രട്ടറിക്കും കളക്ടര്‍ക്കുമാണ് നിര്‍ദേശം പാര്‍ക്കിന്റെ 30 മീറ്റര്‍ അടുത്ത് താമസിക്കുന്ന പൊയിലംവളപ്പില്‍ പി.വി. ശശി, എസ്. ഗൗതം എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.
വര്‍ഷങ്ങളായി തോട്ടം ഭൂമിയായിരുന്ന മണിമല കുന്നിടിച്ച് നിരത്തിയാണ് പാര്‍ക്കില്‍ അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയുടെചുവട്ടില്‍ താമസിക്കുന്ന പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നുകാണിച്ചാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്റ്റേചെയ്യണമെന്നതായിരുന്നു ആവശ്യം.
എതിര്‍കക്ഷികളായ കേരള സര്‍ക്കാര്‍, റവന്യൂവകുപ്പ് സെ ക്രട്ടറി, കളക്ടര്‍, വേളം പഞ്ചായ ത്ത് സെക്രട്ടറി, ആക്ടീവ് പ്ലാനറ്റ് എംഡി, ഡയറക്ടര്‍ എന്നിവര്‍ക്ക് നോട്ടീസയക്കാന്‍ കോടതി നിര്‍ദേശിച്ചു.പാര്‍ക്ക് പൂട്ടാന്‍വേണ്ട നട പടി സ്വീകരിക്കണമെന്ന് കളരിക്കും കോടതി നിര്‍ദേശംനല്‍ കിയിട്ടും സെക്രട്ടറി ഒരുനടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
നിലവില്‍ ഒരു ലൈസന്‍സും പഞ്ചായത്ത് പാര്‍ക്കിന് നല്‍കിയിട്ടില്ല. പാര്‍ക്കിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമര്‍പ്പിക്കാന്‍ മൂന്നുദിവസം പാര്‍ക്ക് മാനേജ്മെന്റിന്‍ സമ യംനല്‍കിയതായി പഞ്ചായത്ത് സെക്രട്ടറി സി.കെ. റഫിഖ് പറഞ്ഞു.
High Court orders action against Active Planet Park

















































