വേളം:( https://kuttiadi.truevisionnews.com/) കഴിഞ്ഞ ദിവസം വേളത്തെ പള്ളിയത്ത് അങ്ങാടിയിൽ വച്ച് ജനങ്ങൾ MDMA പിടിച്ച കേസ് ലീഗ് നേതാക്കൾ ഒതുക്കി തീർത്തത് അത്യന്തം അപകടകരമായ നടപടിയെന്ന്എസ്.ഡി.പി.ഐ വേളം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
ഏതാണ്ട് ഒന്നര കിലോതൂക്കം വരുന്നതും, വിപണിയിൽ കോടികൾ വിലമതിക്കുന്നതുമായ,ഒരു ജില്ലയെ തന്നെ മാരകമായ ലഹരിക്കടിപ്പെടുത്താൻ കഴിയുന്നത്രയും MDMA ശേഖരം കണ്ടെത്തിയിട്ടും അത് പൊലീസിനോ നാർക്കോട്ടിക്ക് സെല്ലിനോ കൈമാറാതെ പള്ളിയത്തെ ലീഗ് നേതൃത്വം ഒത്ത് തീർപ്പാക്കി ഒതുക്കിയത് ആരെ സംരക്ഷിക്കാനാണെന്ന് നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്.
കുറ്റവാളികളെ സംരക്ഷിച്ച് നാടിനെ തന്നെ നശിപ്പിക്കുന്ന മുസ്ലിം ലീഗിൻ്റെ നിലപാട് അങ്ങേയറ്റം അപലപനീയവും അപകടകരവുമാണെന്ന് യോഗം വ്യക്തമാക്കി. പൊതു ജനം ഇത്തരം ശക്തികൾക്കെതിരെ ശക്തമായ നിലപാട് കൂടി സ്വീകരിക്കേണ്ടതുണ്ട്.
എസ്.ഡി.പി.ഐ വേളം പഞ്ചായത്ത് പ്രസിഡൻ്റ് നിസാർ കെ.എം. അധ്യക്ഷത വഹിച്ച യോഗം എസ്.ഡി.പി.ഐ കുറ്റ്യാടി മണ്ഡലം ട്രഷറർ നദീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുഹ്‌സിൻ വലകെട്ട്, അബ്ദുസ്സലാം ടി.കെ എന്നിവർ പരിപാടിയിൽ സംസാരിച്ചു.
The League's move to silence the MDMA case is extremely dangerous.
















































