കുറ്റ്യാടി : (https://kuttiadi.truevisionnews.com/)തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കു ന്ന കേന്ദ്ര സർക്കാർ ബില്ലിനെതിരെ കുന്നുമ്മൽ ഏരിയയിലെ ഏഴ് പഞ്ചായത്തുകളിലും തൊഴിലുറ പ്പ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കാവിലുംപാറ പഞ്ചായത്തിൽ തൊട്ടിൽപ്പാലത്ത് നടന്ന പ്രതിഷേധ സംഗമം എൻആർഇ ജി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.
ഗീത അധ്യക്ഷയായി. പി കെ പുരുഷോ ത്തമൻ, മണലിൽ രമേശൻ, രാജീവൻ എന്നിവർ സംസാരിച്ചു. കായക്കൊടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ട റി പി സി ഷൈജു ഉദ്ഘാടനംചെയ്തു. കെ ഉമ അധ്യക്ഷയായി. സി രാജൻ സംസാരിച്ചു.
പളളിയത്ത് നടന്ന പ്രതി ഷേധ സംഗമം യുണിയൻ ജില്ലാ ജോ. സെക്രട്ടറി പി വത്സൻ ഉദ്ഘാടനം ചെയ്തു. കെ ബീന അധ്യക്ഷയായി. കെ സുരേഷ്, ടി വി ഗംഗാധരൻ, പി ഷീബ എന്നി വർ സംസാരിച്ചു. മരുതോങ്കര പഞ്ചായത്തിൽ നടന്ന പൊതു യോഗം ജില്ലാ കമ്മിറ്റി അംഗം കെ എം സതി ഉദ്ഘാടനം ചെയ്തു. പി സി റീന അധ്യക്ഷയായി.
വട്ടോളി സംഗമം കെ സജി ത്ത് ഉദ്ഘാടനം ചെയ്തു. രാധിക ചിറയിൽ അധ്യക്ഷയായി. പി വി നോദൻ സംസാരിച്ചു. കുറ്റ്യാടി പഞ്ചായത്തിൽ രണ്ട് കേന്ദ്രങ്ങ ളിൽ പ്രതിഷേധ സംഗമം നടന്നു. സി എൻ ബാലകൃഷ്ണൻ, ടി കെ മോഹൻദാസ്, പി സി രവീന്ദ്രൻ, കെ പി ശോഭ എന്നിവർ സംസാരിച്ചു.
Protest held against the central move










































