വരിക്കോളി :(https://kuttiadi.truevisionnews.com/) വീടിനകത്തെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ തീ പിടിത്തത്തില്‍ വന്‍ നാശനഷ്ടം. കാവുതി ഇല്ലത്ത് കരീമിന്റെ വീട്ടിനകത്താണ് തീ പിടിച്ചത്. രാത്രി വൈകിയുണ്ടായ തീ പിടിത്തം ഇന്നലെ പുലര്‍ച്ചെയാണ് കരീം അടക്കമുള്ളവര്‍ അറിയുന്നത്. അടുക്കള ഭാഗം ഏറെയും കത്തിച്ചാമ്പലായ ശേഷം പുകയും തീയും ഹാളിനു സമീപത്തേക്കു വരെയെത്തി.
വീടിനുള്ളില്‍ പുക വ്യാപിച്ചതു കണ്ടു പരിശോധിച്ചപ്പോഴാണ് റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചതും അടുക്കളയുടെ മുഴുവന്‍ ഭാഗവും തീ പിടിച്ചതും അറിയുന്നത്. ഭാഗ്യത്തിന് ആളപായമൊഴിവായി. വില പിടിപ്പുള്ള വീട്ടു സാധനങ്ങളും ടൈലുകളും ഫര്‍ണിച്ചറും ചുവരുമെല്ലാം തീ പിടിത്തത്തില്‍ നശിച്ചു.
Refrigerator explodes, causing fire in house















































