മൊകേരി :(https://kuttiadi.truevisionnews.com/)മൊകേരിയിൽ എം എൻ ഗോവിന്ദൻ നായരുടെ അനുസ്മരണം നടന്നു. സി പി ഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയും ആയിരുന്ന എം എൻ ഗോവിന്ദൻ നായരുടെ നാൽപത്തി ഒന്നാം ചരമവാർഷിക ദിനമായ ഇന്ന് സി പി ഐ കുന്നുമൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് നടന്നത്.
മൊകേരി ഭൂപേശ് മന്ദിരത്തിൽ എം പി കുഞ്ഞിരാമൻ പതാക ഉയർത്തി.
ലോക്കൽ സെക്രട്ടറി വിവി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു അനുസ്മരണം നടത്തി. റീന സുരേഷ് ടി സുരേന്ദ്രൻ പ്രസംഗിച്ചു
Memorial, M.N. Govindan Nair







































.jpeg)








