കക്കട്ടിൽ:(https://kuttiadi.truevisionnews.com/) ജില്ലാ കലോത്സവത്തിൽ യുപി വിഭാഗം ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടി വട്ടോളി സംസ്കൃതം ഹൈസ്ക്‌കൂളിലെ എൽ.എസ്.ദേവരാഗ്.
'ഭാരത'മായിരുന്നു പ്രസംഗ വിഷയം. രാഷ്ട്രത്തിന്റെ പൈതൃകത്തെയും സ്വാതന്ത്ര്യ സമര ചരിത്രത്തെയും രാഷ്ട്രനേതാക്കളെയും പറ്റിയുള്ള ദേവരാജിന്റെ പ്രസംഗം സദസ്സിനെ ആകർഷിച്ചു.
വട്ടോളി തുണ്ടിയിൽ ഷാജി-ലെന ദമ്പതിമാരുടെ മകനാണ് ആറാം ക്ലാസ് കാരനായ ഈ പ്രതിഭ. കുന്നുമ്മൽ ഉപജില്ലയിൽ നിന്നു തുടർച്ചയായി രണ്ട് തവണ ഒന്നാം സ്ഥാനം നേടിയ ദേവരാഗിന്റ ജില്ലയിലെ രണ്ടാമത്തെ മത്സരമാണിത്.
Devaraag wins first place in Hindi speech







































