വേളം: (https://kuttiadi.truevisionnews.com/)റവന്യൂ കലോത്സവത്തിൽ തുടർച്ചയായി രണ്ടാം തവണയും ഹൈസ്കൂൾ വിഭാഗം മോണോ ആക്‌ടിൽ ഒന്നാം സ്ഥാനം നേടി വേളം സ്വദേശി അഫ്‌ലക് അമൻ.
വേളം ഹയർ സെക്കൻ്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഈ പ്രതിഭ. കഴിഞ്ഞ വർഷം സഫ്‌ദർ ഹാഷ്മിയെ രംഗത്ത് അവതരിപ്പിച്ച് ശ്രദ്ധേയനായ അമൻ ഈ പ്രാവശ്യം ജയമോഹൻ്റെ 'മാടൻ മോക്ഷം' എന്ന നോവൽ അവതരിപ്പിച്ചാണ് ഒന്നാം സ്ഥാനം നേടിയത്.
കുന്നുമ്മൽ ഉപജില്ലയെ പ്രതിനിധികരിച്ചെത്തിയ അമൻ മോണോ ആക്‌ടിൽ തന്റെ കുത്തക വീണ്ടും നിലനിർത്തി.
മലപ്പുറം കക്കോവ് ഹയർ സെക്കൻ്ററി സ്‌കൂൾ അധ്യാപകൻ ആർ.പി.നാദിൻ്റെയും ചേരാപുരംയുപി സ്കൂൾ അധ്യാപിക ഷൈബിനയുടെയും മകനാണ് അഫ്‌ലക് അമൻ. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ എ. ഗ്രേഡും നേടിയിരുന്നു.
Mono Act, Revenue Kalolsavam, Aflak Aman, Velam

















































