കുറ്റ്യാടിയിൽ ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ

കുറ്റ്യാടിയിൽ  ദുർഗന്ധം കാരണം പൊറുതിമുട്ടി നാട്ടുകാർ
Nov 15, 2025 01:39 PM | By Kezia Baby

കുറ്റ്യാടി : (https://kuttiadi.truevisionnews.com/)  നഗരത്തിലെ പ്രധാന പാതകളിലൊന്നായ റിവർ റോഡിൽ ചാക്കുകളിലാക്കി മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. റോഡിന്റെ ഓരങ്ങളിലും വ്യാപാര സ്ഥാപനങ്ങൾക്ക് പിന്നിലുമാണ് പ്രധാനമായും മാലിന്യക്കൂമ്പാരങ്ങൾ നിറയുന്നത് .

മീൻ മാർക്കറ്റും നിരവധി കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഈ പ്രദേശത്താണ് ആളുകൾ നിരുത്തരവാദപരമായി മാലിന്യം ഉപേക്ഷിക്കുന്നത്. ദിവസങ്ങളായി കെട്ടിക്കിടക്കുന്ന ഈ മാലിന്യം കാരണം പരിസരമാകെ അസഹനീയമായ ദുർഗന്ധമാണ്. ഇതുമൂലം ഇതുവഴി കാൽനടയായി സഞ്ചരിക്കുന്നവർ പോലും ദുരിതത്തിലാണ്.

മാലിന്യം പെരുകിയതോടെ ഈ സ്ഥലം ഇപ്പോൾ കൊതുകുകളുടെയും ഈച്ചകളുടെയും കേന്ദ്രമായി മാറിയെന്നും രോഗങ്ങൾ പടരാനുള്ള സാധ്യത വർധിച്ചെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. അധികൃതർ ഉടൻ ഇടപെട്ട് ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



Garbage dumps are filling up

Next TV

Related Stories
അക്യുപങ്‌ചർ ക്ലാസ് അലങ്കോലം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന് പരാതി

Nov 10, 2025 12:33 PM

അക്യുപങ്‌ചർ ക്ലാസ് അലങ്കോലം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന് പരാതി

അക്യുപങ്‌ചർ ക്ലാസ് റിപ്പോർട്ട് മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത് പ്രതികാര നടപടിയാണെന്ന്...

Read More >>
കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം; കേസെടുത്ത് പൊലീസ്

Nov 9, 2025 10:32 AM

കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം; കേസെടുത്ത് പൊലീസ്

അക്യുപങ്ചർ ക്യാമ്പ് , കുറ്റ്യാടിയിൽ അക്യുപങ്ചർ ചികിത്സ, കേസെടുത്ത് പൊലീസ് ,...

Read More >>
Top Stories










News Roundup