കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 11 സ്ഥലങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. ഇതിനായി എംഎൽഎ ഫണ്ടിൽ നിന്ന് 16.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് രണ്ടാംഘട്ടമായി തുക അനുവദിച്ചതെന്നും, ഈ ലൈറ്റുകൾ സ്ഥാപിക്കുന്നതോടെ മണ്ഡലത്തിലെ പൊതുയിടങ്ങളിൽ കൂടുതൽ വെളിച്ചമെത്തുമെന്നും എംഎൽഎ വ്യക്തമാക്കി.
നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ 11 പ്രദേശങ്ങളിലാണ് ലൈറ്റ് സ്ഥാപിക്കുക. ഒന്നാംഘട്ടത്തിൽ 53 സ്ഥലങ്ങളിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 80 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു. ഈ പ്രവൃത്തി പൂർത്തിയാക്കുകയും ലൈറ്റുകൾ പ്രവർത്തനക്ഷമമാവുകയും ചെയ്തിട്ടുണ്ട്
11 minimast lights, K.P. Kunjhammad Kutty Master MLA














































