കുറ്റ്യാടി: ( (kuttiadi.truevisionnews.com) അക്യുപങ്‌ചർ ചികിത്സകരുടെ ആരോഗ്യക്ലാസ് അലങ്കോലമായ സംഭവത്തിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ എൻ.പി. സക്കീറിനെതിരെ പോലീസ് കേസെടുത്തു. തനിക്കെതിരെ എടുത്തത് പ്രതികാര നടപടിയാണെന്ന് സക്കീർ പരാതിപ്പെട്ടു. മാധ്യമപ്രവർത്തകനെതിരെ കേസെടുത്തതിൽ കുറ്റ്യാടി പ്രസ് ഫോറം പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസമാണ് കുറ്റ്യാടിയിൽ അക്യുപങ്‌ചർ ചികിത്സകരുടെ ആരോഗ്യ ക്ലാസ് നടന്നത്. എന്നാൽ, പരിപാടിയിൽ പങ്കെടുത്ത ചിലരുടെ പ്രതിഷേധത്തെ തുടർന്ന് ക്ലാസ് അലങ്കോലമായി.
കഴിഞ്ഞ ഓഗസ്റ്റിൽ ഒരു യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അക്യുപങ്‌ചർ ചികിത്സക്കെതിരെ വലിയ തോതിൽ പരാതികളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഈ യുവതിയുടെ ബന്ധുക്കളാണ് ക്ലാസിൽ പങ്കെടുക്കാനായി എത്തി, ചോദ്യങ്ങൾ ചോദിക്കുകയും പ്രതിഷേധിക്കുകയും ചെയ്തത്.
ഈ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനായ എൻ.പി. സക്കീർ നേരത്തെ വാർത്ത നൽകുകയും അത് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിലുള്ള പ്രതികാര നടപടിയായാണ് തനിക്കെതിരെ കേസെടുത്തതെന്ന് സക്കീർ ആരോപിക്കുന്നു.
Acupuncture class report: Case filed against journalist is an act of retaliation, complaint says







































