കായക്കൊടി: ( kuttiadi.truevisionnews.com) കായക്കൊടി ഗ്രാമപഞ്ചായത്തിൽ കായികരംഗത്തിന് ഉണർവേകി കരിമ്പാലക്കണ്ടി മിനി സ്റ്റേഡിയം നിർമാണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ പ്രവൃത്തികൾ നടക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം സി.എം. യശോദ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ ഉമ അധ്യക്ഷയായി. രാഷ്ട്രീയ പാർടി പ്രതിനിധി കളായ എം കെ ശശി, കെ രാ ജൻ, കെ പി അജിത്ത്, ഒഷനോ ജ്, പി പി സുരേഷ്, പി ടി രജീഷ്. രാജേഷ് പുത്തൻ, സിഡിഎസ് അംഗം ജിനി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം റിജ സ്വാഗതവും പി പി മനോജ് നന്ദിയും പറഞ്ഞു.
Karimpalakandi, Mini Stadium















































