കുറ്റ്യാടി : (kuttiadi.truevisionnews.com) വിലുംപാറയിൽ ടൂറിസം പ്രൊമോട്ടിങ് കോപ്പറേറ്റീവ് സൊസൈറ്റി നിലവില്‍ വന്നു . കാവിലുംപാറ ടൂറിസം വര്‍ധിപ്പിക്കുന്നതിനായി ടൂറിസം പ്രൊമോട്ടിങ് കോപ്പറേറ്റീവ് സൊസൈറ്റി നിലവില്‍ വന്നു.
ടൂറിസം പ്രൊമോട്ടിങ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഭാഗമായി അംഗീകാര പത്രം പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തിയ ചടങ്ങില്‍ വടകര കോപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ എംഎം മനോജന്‍ സൊസൈറ്റി പ്രസിഡന്റ് എ ആര്‍ വിജയന് കൈമാറി.
കാവിലുംപാറയെ മിനി ഊട്ടി ആക്കാൻ ഉള്ള ശ്രമത്തിലാണ് സൊസൈറ്റി. ഇതിന്റെ ഭാഗമായി ഫാം ടൂറിസത്തെ ശക്തിപ്പെടുത്തുകയും പുതിയ കൃഷി രീതികള്‍ ഉപയോഗിച്ച് മലയോരത്തെ പഴയ കാര്‍ഷിക സമൃദ്ധിയിലേക്ക് തിരിച്ചു കൊണ്ടു വരാൻ ഉള്ള പരീക്ഷണത്തിൽ ആണ്. നൂറു കണക്കിന് ആളുകൾ തൊഴില്‍ ലഭ്യമാകാനും സാധിക്കും.
പക്രന്തളം ചുരം, ഉറി തൂക്കി മല, കൊരണപ്പാറ, ചാപ്പന്‍ തോട്ടം വെള്ളച്ചാട്ടം, കുരുടന്‍കടവ്, ഞാവള്ളി മലനിരകള്‍ എന്നിവ കാണാന്‍ നൂറുകണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1200 അടി ഉയരമുളള നാദാപുരം മുടിയിലേക്ക് സാഹസിക യാത്രകള്‍ നടത്താനും സൊസൈറ്റി ശ്രമിക്കുന്നുണ്ട്.
Kavilumpara Tourism Promotion









































