കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകരെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് അക്യുഷ് അക്യുപങ്ചർ എന്ന സ്ഥാപനം കുറ്റ്യാടിയിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ചത്.
ഈ ക്യാമ്പിലേക്ക് 11:30ഓടെ നാട്ടുകാർ സംഘം ചേർന്ന് എത്തിച്ചേരുകയായിരുന്നു. പിന്നാലെ സ്ഥലത്ത് സംഘർഷമുണ്ടാവുകയും സംഘടകർക്കുൾപ്പെടെ പരിക്കേൽക്കുകയുമായിരുന്നു. അക്യുഷ് അക്യുപങ്ചർ എന്ന സ്ഥാപനം നടത്തിയ ക്യാമ്പിലേക്കാണ് ഒരു സംഘമാളുകൾ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.
സംഭവത്തിൽ പേരാമ്പ്ര സ്വദേശിയായ ഫെമിനയ്ക്കാണ് പരിക്കേറ്റത്. കൈയ്ക്കും മുഖത്തിനും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകരുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്തു.
നേരത്തെ അക്യുപങ്ചർ ചികിത്സയെ തുടർന്ന് മരിച്ച യുവതിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവർ ആരോപിച്ചു. അക്യുപങ്ചർ ചികിത്സ മൂലമാണ് യുവതി മരിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിന്റെ പേരിൽ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.
acupuncture camp attack Police register case









































