തൊട്ടിൽപാലം: ( (kuttiadi.truevisionnews.com) കാവിലുംപാറ ജിഎച്ച്‌എസിൽ നടന്ന കുന്നുമ്മൽ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ വട്ടോളി നാഷനൽ ഹയർ സെക്കന്ററി സ്‌കൂളും കുറ്റ്യാടി ജിഎച്ച്എസ്എസും ജിഎൽപി മൊയിലോത്തറയും ചാമ്പ്യന്മാരായി.
ഹൈസ്കൂൾ വിഭാഗത്തിലാണ് വട്ടോളി നാഷണൽ (274 പോയിന്റ്) ചാമ്പ്യന്മാരായത്. യുപി വിഭാഗത്തിൽ 80 പോയിന്റ് വീതം നേടി സംസ്കൃതം എച്ച്എസ് വട്ടോളി, നടുപ്പൊയിൽ യുപി എന്നീ വിദ്യാലയങ്ങളോടൊപ്പം വട്ടോളി നാഷണൽ ഒന്നാം സ്ഥാനം പങ്കിടുകയും ചെയ്തു.ഹയർ സെക്കന്ററിയിൽ 293 പോയിന്റുമായി കുറ്റ്യാടി ജിഎച്ച്എസ്എസ് ചാമ്പ്യന്മാരായി.
Kunnummal Sub-District School Kalolsavam















































