---
title: "പുത്തൻ പാത ഒരുങ്ങി; നരിക്കൂട്ടുംചാൽ കരിങ്കൽ പാലം റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Narikkuttumchal Karingal Bridge Road inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/346767/narikkuttumchal-karingal-bridge-road-inaugurated"
published_at: "2026-03-10T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afbdeb965c6_Narikkuttumchal_Karingal_Bridge_Road_inaugurated.jpg"
keywords: []
---

# പുത്തൻ പാത ഒരുങ്ങി; നരിക്കൂട്ടുംചാൽ കരിങ്കൽ പാലം റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** കുറ്റ്യാടി: മുഖ്യമന്ത്രിയുടെ ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷം രൂപ ചെലവിൽ നവീകരിച്ച നരിക്കൂട്ടുംചാൽ കരിങ്കൽ പാലം റോഡ് കുറ്റ്യാടി എംഎൽഎ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ നാടിന് സമർപ്പിച്ചു. പ്രദേശത്തെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണുന്നതാണ് ഈ പുതിയ റോഡ്.

## Article Content

കുറ്റ്യാടി: മുഖ്യമന്ത്രിയുടെ ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷം രൂപ ചെലവിൽ നവീകരിച്ച നരിക്കൂട്ടുംചാൽ കരിങ്കൽ പാലം റോഡ് കുറ്റ്യാടി എംഎൽഎ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ നാടിന് സമർപ്പിച്ചു. പ്രദേശത്തെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണുന്നതാണ് ഈ പുതിയ റോഡ്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ, മെമ്പർമാരായ സബിന മോഹൻ, ശ്രീജേഷ് ഊരത്ത്, ശോഭ കെ.പി., ജെസി എം.ടി, പ്രതീഷ് വി.പി., ജംഷീല അസ്മർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ.കെ. ഗിരീഷ്, എസ്.ജെ. സജീവൻ, ദിനേശൻ എൻ.കെ, ടി. അശോകൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വാർഡ് മെമ്പർ ഫാത്തിമ നാസർ സ്വാഗതവും എൻ.പി. സത്യൻ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/346767/narikkuttumchal-karingal-bridge-road-inaugurated)