കുറ്റ്യാടി: (kuttiadi.truevisionnews.com) വൈവിധ്യങ്ങൾക്കിടയിലും നിലനിൽക്കുന്ന ഏകത്വമാണ് സനാതന ധർമ്മത്തിന്റെ അടിസ്ഥാനമെന്നും ആ സവിശേഷതയാണ് ഭാരതീയ സംസ്കാരത്തിന്റെ കരുത്തെന്നും ആർഎസ്എസ് സഹപ്രാന്തപ്രചാർ പ്രമുഖ് ഒ.എം. സജിത്ത് അഭിപ്രായപ്പെട്ടു. കുറ്റ്യാടി പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അധ്യാപക അവാർഡ് ജേതാവ് കെ. പ്രകാശൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.സി. ഉദയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. സംസ്ഥാന ചിത്രരചനാ മത്സര വിജയി സൂര്യദേവിനെ ചടങ്ങിൽ വെച്ച് പ്രത്യേകം ആദരിച്ചു.
എൻ.കെ. ദിനേശൻ, എൻ.വി. വിജേഷ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. സമ്മേളനത്തിന് മാറ്റുകൂട്ടി ഗാനസുധ, ഡാൻസ്, തിരുവാതിരക്കളി, കൈകൊട്ടിക്കളി തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. നൂറുകണക്കിന് ആളുകളാണ് കുറ്റ്യാടിയിൽ നടന്ന ഈ സാംസ്കാരിക സംഗമത്തിൽ പങ്കെടുത്തത്.
Content Highlight: O.M. Sajith says that the uniqueness of Sanatana Dharma is unity in diversity.






































.png)










